Thursday, August 13, 2020

കുറ്റം നിഷേധിച്ചു ഫ്രാങ്കോ, വിചാരണ നേരിടണമെന്ന് കോടതി, ഇരയായ കന്യാസ്ത്രീയെ സെപ്തംബര് 16 ന് വിസ്തരിക്കും

 Browse and share; laityvoice.blogspot.com

3 comments:

  1. വീണിടത്തുകിടന്നു ഉരുളുകയല്ലാതെ ഫ്രാങ്കോയ്ക്കു വേറെ നിവൃത്തിയില്ല . ഇവന്റെയൊക്കെ
    ധാരണ എന്താണ് . മഠത്തിലുള്ള കന്യാസ്ത്രീകളെല്ലാം ഇവന്മാരുടെയൊക്കെ വെപ്പാട്ടികൾ
    ആണെന്നാണോ ഈ ചെറ്റകൾ കരുതിവച്ചിരിക്കുന്നത് . പുറത്തു പറഞ്ഞാൽ കൊന്നുകളയും .
    ഈ പാവങ്ങൾ പിന്നെ എന്തുചെയ്യും . കേട്ടിട്ടുതന്നെ ലജ്ജ തോന്നുന്നു . എത്രയോപേർ കിണറ്റിലും ,
    കക്കൂസ് സ്ളാബിലും , മുറികളിലുമായി മരണപ്പെട്ടിരുന്നു . എത്രയോപേർ മന്ദ
    ബുദ്ധികളായി മാറ്റപ്പെട്ടിരിക്കുന്നു . ഇനിയും എത്രയോപേർ മഠത്തിനു വെളിയിൽവരാൻ
    ആഗ്രഹിക്കുന്നു . ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെ .
    അതാണ് ഇവിടെ സംഭവിക്കുന്നത് .

    വൈദികരോ , മെത്രാനോ ( ബിഷപ്പ് ) തെറ്റ് ചെയ്‌താൽ നടപടിയില്ല . അഥവാ ഉണ്ടെങ്കിൽത്തന്നെ
    അവരെ സ്ഥലം മാറ്റുകയോ , അല്ലങ്കിൽ വിദേശത്തേക്ക് കയറ്റി അയക്കും ഇതാണ് പതിവ് .
    പാവപെട്ട സിസ്റ്റേഴ്സിന് ഇതൊന്നും ബാധകമല്ല . സ്ഥലം മാറിവരുന്നവനും ഇതുതന്നെ
    തുടർന്നുകൊണ്ടിരിക്കും . ചവിട്ടിയരക്കപ്പെട്ട കുറെ പാവങ്ങൾ . ഇതിനൊക്കെ ഒത്താശ
    നൽകുന്നവരും ഇവരുടെയിടയിൽ തന്നെ ഉണ്ടുതാനും .

    അല്മായർ നൽകുന്ന ഓരോ സ്തോസ്ത്ര കാഴ്ചയും നക്കിത്തിന്നു വിത്തുമൂരികളെപോലെ
    മദിച്ചു വാഴുകയാണിവർ . ചർച്ച് ആക്ട് നിലവിൽ വന്നാലെ ഇതിനൊക്കെ ഒരു പരിഹാരം
    കാണാൻ സാധിക്കുകയുള്ളു . വർക്കിപിതാവിന്റെ വാക്കുകൾ എത്രയോ സത്യം ആയി .
    കത്തോലിക്കാ സഭയിൽ പിശാച് ബാധിച്ചിരിക്കുന്നുവെന്ന് വർക്കിപിതാവ് പറഞ്ഞതാണ് .
    അത് എത്രയോ സത്യം . നെറികേട് കാണിക്കുന്ന ( വൈദികനായാലും , ബിഷപ്പ് ആയാലും )
    എല്ലാത്തിനെയും തൂക്കിയെടുത്ത് അകത്താക്കണം . പകൽ വെളിച്ചം കാണിക്കരുത് . യാതൊരു
    പണിയും ചെയ്യാതെ അന്യന്റെ വിയർപ്പുകൊണ്ട് ദിവസേന പുട്ടടിച്ചു കട്ടുമുടിച്ചു സഭയെ
    നാറ്റിച്ചു മഠത്തിലെ സിസ്റ്റേഴ്സിനെയും ഇടവകയിലെ സാധുകുടുംബങ്ങളിലും കയറി
    പാവപെട്ട സ്ത്രീകളെ പീഡിപ്പിക്കുന്ന ഈ കാമവെറിയന്മാരെ തിരഞ്ഞുപിടിച്ചു അഴിക്കുള്ളിൽ
    ആക്കണമെന്ന് വേണ്ടപ്പെട്ട അധികാരികളോടും സഭാമേലധികാരികളോടും അപേക്ഷിക്കുന്നു .
    ഇനി ഒരിക്കലും ഒരു റോബിൻ വടക്കഞ്ചേരിയോ , ഫ്രാങ്കോ മുളക്കലോ സഭയിൽ
    ഉണ്ടാകാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .

    ReplyDelete
  2. അയ്യോ ലാലു അല്ലു , ലാലു അല്ലു . എന്നെ വെറുതെ വിടണേ

    ReplyDelete
  3. സത്യം പറഞ്ഞാൽ മോഹൻലാലിന്റെ ഒരു movie ഓർമ്മവരുന്നു . തേന്മാവിൻകൊമ്പത്തു എന്ന
    മലയാള സിനിമ ഒത്തിരി ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സിനിമയാണ് . ആ സിനിമയിൽ കാട്ടിൽ
    അകപ്പെട്ട മോഹൻലാലും ശോഭനയും ഒരു ആദിവാസി കോളനിയിൽ എത്തിപ്പെടുന്നു . ആരെയും
    കാണാതാകയാൽ തൊട്ടടുത്ത ഊരിലേക്കു എത്തിനോക്കിയ ലാലിനെ ആദിവാസികൾ ബന്ധിച്ചു .
    ഒരു മരത്തിൽ ബന്ധിതനായ ലാൽ ഇനി എന്തെന്നറിയാതെ വലഞ്ഞപ്പോൾ ശോഭനയുടെ നിർദ്ദേശ
    പ്രകാരം ആദിവാസി മൂപ്പനോട് ക്ഷമ ചോദിച്ചു അഴിച്ചുവിടാൻ പറയുന്ന രംഗമാണ് ഓർമ്മവരുന്നത് .
    ലാലു അല്ലു , ലാലു അല്ലു എന്ന് പറഞ്ഞു കരയുന്ന മോഹൻലാലിന്റെ സ്ഥാനത്തു എനിക്കിപ്പോൾ
    ഫ്രാങ്കോയാണ് മനസ്സിൽ വരുന്നത് . ഇനി എത്ര ലാലു അല്ലു , ലാലു അല്ലു പറഞ്ഞു നിലവിളിച്ചാലും
    ഫ്രാങ്കോ = ൦ ആയിരിക്കും . ഫ്രാങ്കോയെ രക്ഷിക്കാൻ ശ്രമിച്ചവരൊക്കെ നല്ലജീവനുംകൊണ്ട് തടിതപ്പിയെന്നും
    ചില കിംവദന്തികൾ പരക്കുന്നുണ്ട് , തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും , അത് നമ്മുടെ
    പാതിരിമാരെ നമ്മളായിട്ട് ഓർമ്മിപ്പിക്കണമെന്നില്ല . വടി കൊടുത്ത് അടി മേടിക്കാൻ അവർ ഇനി തയ്യാറുമല്ല .

    ReplyDelete

Blog Archive