VISIT AND SHARE: laityvoice.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
An open forum for world catholics, The Truth Will Make You Free (John 8:32)
ഈ താമര കുരിശിൽ എന്ത് കണ്ടിട്ടാണ് നമ്മളോട് നമസ്കരിക്കുവാൻ ഈ കൂട്ടർ പറയുന്നത്? ക്രൂശിത രുപത്തിൽ ഒന്നുമില്ലെങ്കിലും കാലങ്ങളായി നമ്മുടെ പൂർവികർ മനസ്സിൽ താലോലിച്ച കാത്ത് പോന്ന വിശ്വാസമെങ്കിലും ഉണ്ടെന്നു പറയാം. അതിനൊപ്പം സക്റാരിയിൽ എഴുന്നള്ളിച്ച് വച്ചിരിക്കുന്ന ക്രിസ്തുവിന്റെ നിത്യമായ സാന്നിദ്ധ്യവും. ഇപ്പോൾ ഇവർ സക്റാരി ഒരു മുഉലയ്ക്കു വച്ച് തിരശീല ഇട്ടു മറച്ചു. കുരിശു രുപം വലിച്ചെറിഞ്ഞിട്ടു മാർ തോമ്മാ കുരിശെന്നു പറഞ്ഞു താമര കുരിശു അടിച്ചെല്പിക്കുന്നു. അതിനു തോമാശ്ലിഹയുടെ വയസും ഉറവിടവും കൊടുക്കുന്നു. ഇത് അവർ പോലും വിശ്വസിക്കുന്നില്ല എന്നത് നമുക്ക് നന്നായി അറിയാം. എങ്കിലും ഇവർ കണ്ണടച്ച് ഇരുട്ടാക്കുന്നു. താമര കുരിശിന്റെ മുമ്പിൽ മുട്ട് കുത്തുമ്പോൾ ഇവർ ആരെയാണ് വണങ്ങുന്നത്? ഇവർ ആരെയും വണങ്ങുന്നില്ല. ഇത് വെറും വ്യവസായവും. ഒപ്പം പേരുപറയാതെ തന്നെ പലർക്കും അറിയാവുന്ന ചുരുക്കം മെത്രാന്മാരുടെ സഫലമാകാത്ത ഈഗോയുടെ പെരുപ്പിക്കലും സ്വയം കുട്ടി ദൈവങ്ങളാകളും മാത്രമാണ് സഭയിൽ ഈ താമര വിരിയിക്കാൻ വഴി ഇവർ നടത്തുന്നത്. ഇതിലൂടെ സാമ്പത്തിക നേട്ടവും ഇല്ലാതില്ല. വിറ്റു മുടിക്കൽ ആണല്ലോ ഇവർക്കിന്നു പ്രധാന തൊഴിൽ. ഇത് തുടരും. തനതായ്മ പറയുന്ന ഇവർ എന്തുകൊണ്ട് ഓന്തിന്റെ നിറം മാറുന്ന പോലെ ഒരു നിർവചനം സുറിയാനി സഭയ്ക്ക് കൊടുത്തു? (Catholic in faith, oriental in worship and Indian (Hindus) in culture). ഇതൊന്നും സത്യമാണെന്നു പല തരത്തിൽ പല ഇടങ്ങളിൽ അരങ്ങെരുന്ന ഇവരുടെ ആരാധനകൾ തെളിയിക്കുന്നുമില്ല. എന്തൊരു കഷ്ടം! ഇവർക്ക് ഒരു താല്പര്യം മാത്രമേ ഉള്ളു എന്ന് തോന്നുന്നു 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'. ഇത് തെളിയിക്കാൻ ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ: ഇന്ത്യയിൽ റീത്ത് പറഞ്ഞു വേർതിരിക്കുന്ന ഇവർ പണത്തിനായി ഇവരുടെ അച്ഛന്മാരെയും കന്യാസ്ത്രികളെയും വിദേശത്ത് വിട്ടു ലത്തീൻ രൂപതയിൽ ജോലി ചെയ്യിപ്പിക്കുന്നു. അവിടെ നിന്നും ഫണ്ട് വാങ്ങി കൂട്ടുന്നു. അവിടെ അച്ഛന്മാർ ലത്തിൻ കുർബാന ആണല്ലോ അർപ്പിക്കുന്നത്. എന്നാൽ പണം കിട്ടുമെങ്കിൽ ഇവർ ഏതു നിറവും കാണിക്കുവാൻ തയ്യാറാകും എന്നല്ലേ? എല്ലാം വെറും പണമോഹവും ഈഗോ കളിയും അധികാര വ്യാമോഹവും മാത്രം. ജനങ്ങൾ പിന്നെ എന്തായാലും കഴുതകൾ ആണല്ലോ.
ReplyDelete