JOIN AND PROMOTE JOURNALISM WITH A TOUCH OF HUMAN DIGNITY, TRUTH AND JUSTICE
SEND YOUR IDEAS, SUGGESTIONS AND WRITE-UPS TO SOULANDVISION@GMAIL.COM
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക
FACE BOOK: GEORGE JOSEPH KATTICAREN., MOB. +91 8943498123
ഈ ചെറുപ്പക്കാരനെ ബലിയാടാക്കി തങ്ങള്‍ക്കെതിരായുള്ള കേയ്സുകള്‍ തേയ്ച്ചുമായ്ക്കാനും, കോടതി വ്യവഹാരങ്ങളെ നീട്ടി കൊണ്ടു പോയി ഭൂമി കുംഭകോണവും അതിനുപരിയുള്ള കേയ്സുകളും എല്ലാം ആലഞ്ചേരിക്കെതിരായ കള്ള കേയ്സുകളാണെന്നു വിശ്വാസ സമൂഹത്തേ തെറ്റിധരിപ്പിച്ചു വിഢികളാക്കാനുള്ള ഗൂഢ പദ്ധതി ആണെന്നു വിവരമുള്ളവര്‍ക്കു മനസിലാകുമെന്നിരിക്കെ, കേരളത്തിലെ വിശ്വാസ സമൂഹം എന്തിനാണു ഈ ചെരുപ്പക്കാരനു വേണ്ടി സംസാരിക്കാന്‍ തയ്യാറാകാത്തതെന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആദിത്യന്‍ എന്തു തെറ്റാണു ചെയ്തത്? ആദിത്യന്‍ കൊടുത്ത വിവരങ്ങള്‍ തന്‍റെ മേലധികാരിക്കു കൈമാറിയ തേലക്കാട്ടച്ചന്‍ എന്തു തെറ്റാണു ചെയ്തത്? ഒരു കാര്യം വ്യക്തം: അവര്‍ പുറത്തു കൊണ്ടുവന്ന വിവരങ്ങള്‍ തെറ്റു ചെയ്തവരെ തെറ്റുകാരാണെന്നു അടിവരയിട്ടു കാണിക്കും എന്നത് മാത്രം. കുറ്റം ചെയ്തവര്‍ ആ കുറ്റങ്ങള്‍ മൂടിവയ്ക്കാനും, അതില്‍ നിന്നു രക്ഷ പെടാനും എല്ലാം ചെയ്യും. അപ്പോള്‍ കുറ്റക്കാര്‍ വീണ്ടും പല കുറ്റങ്ങളും ചെയ്യും. അതിന്‍റെ പുതിയ ഇരയാണു ആദിത്യന്‍ എന്ന ചെറുപ്പക്കാരന്‍. സുറിയാനി സഭയിലെ യുവദീപ്തിയില്‍ ഇപ്പോള്‍ നട്ടെല്ലുള്ള ചെറുപ്പക്കാരില്ലേ? അതോ ഏറന്മൂളികളായ കുറെ ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണാ പറയുന്നവരാല്‍ നിറഞ്ഞിരിക്കുകയാണോ? ഈ സഭ ആലഞ്ചേരിയുടേയോ മറ്റാരുടേയോ കുടുംബസ്വത്തല്ല എന്നു മനസിലാക്കാന്‍ ഈ സഭയിലെ യുവാക്കള്‍ക്കു കഴിവില്ലാതായോ? മെത്രാന്മാരല്ല സഭ. സഭ ക്രിസ്തുവിന്‍റെ ശരീരമാണു. അതു നാം ഓരോരുത്തരുമാണ്. ആദിത്യനും ഈ മൌദീക ശരീരത്തിന്‍റെ അവിഭാജ്യ അംഗമാണ്. വിറ്റു മുടിക്കുന്നവര്‍ എന്തിനും മുതിരും, രക്ഷിക്കാന്‍ എന്തും ചെയ്യും. എന്നല്‍ പ്രതികരിക്കുന്ന ചെറുപ്പക്കാരെ ഇല്ലാതാക്കനുള്ള ശ്രമത്തേ തിരിച്ചറിയാന്‍ ചെറുപ്പക്കാര്‍ക്ക് സാധിക്കാത്തതെന്തേ? യുവദീപ്തിയുടെ ദീപ്തി അണഞ്ഞു പോയോ? ഇടവകാ തലങ്ങളില്‍ യുവാക്കള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ മറ്റെന്താണു ചെയ്യുന്നത്? ഇടവകയിലെ വൈദീകര്‍ അതിനു വിലങ്ങു തടി ആകുന്നെങ്കില്‍ അവരെ ചെറുക്കാന്‍ ചെറുപ്പക്കാര്‍ക്കു പറ്റാത്തതെന്താണ്? ഏറാന്മൂളികളാണ് യുവദീപ്തിയുടെ തലപ്പത്തെങ്കില്‍ അവരെ പ്രതിരോധിക്കാന്‍ മറ്റു യുവക്കള്‍ തയ്യാറകാത്തതെന്താണ്? യേശുവാണ് നിങ്ങളുടെ നേതാവെങ്കില്‍ ഒരു കാര്യം വ്യക്തം: അവന്‍ പുരോഹിത പ്രമാണികളേയും മറ്റും ചോദ്യം ചെയ്തിരുന്നു, അനീതിക്കെതിരെ പോരാടിയിരുന്നു, ഇരയുടെ കൂടെ എന്നും നിന്നിരുന്നു, അവന്‍ സത്യമായിരുന്നു. യുവാക്കളെ അവനു നിങ്ങളുടെ പ്രായമായിരുന്നു. അവനു നിങ്ങളുടെ രൂപമായിരുന്നു, മുഖമായിരുന്നു, അവന്‍ ആണു നിങ്ങളൂടെ നേതാവെങ്കില്‍ ആദിത്യന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മനസിലാക്കു, അവന്‍ വെറും ഒരു ഇര. ചെന്നയ്ക്കളുടെ മുമ്പില്‍ പെട്ടുപോയ വെറും ഒരു ഇര. അവനായി ശബ്ദം ഉയര്‍ത്തൂ. അവന്‍ പറഞ്ഞതില്‍ എന്താണു തെറ്റ് എന്നു അവനെതിരെ കേയ്സു കൊടുത്തവരോടു ചോദിക്കു; അവന്‍ പറഞ്ഞതു സത്യമാണോ എന്നെങ്കിലും അന്വേഷിക്കാന്‍ യുവാക്കള്‍ തയ്യാറകൂ. യുവാവായ യേശുവിന്‍റെ ദീപ്തി കെടാതെ സഭയേ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങൂ....! (ഒരിക്കല്‍ യുവദീപ്തിയില്‍ പ്രവര്‍ത്തിച്ച്, പല വൈദീകരാലും പലതരത്തിലും പഴി ചാരപ്പെട്ടപ്പോഴും, മനസു തളരാതെ വൈദീകനായ ഒരു പഴയ യുവദീപ്തിക്കാരന്‍റെ അപേക്ഷയാണിത്.)
ReplyDelete