Saturday, November 22, 2014

പാവങ്ങള്‍ക്ക് ഭക്ഷണം നല്കിക്കൊണ്ട് ലോകത്തെ പരിരക്ഷിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്




ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ്


ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ്


Report: Joy Kochuvarkey, 22.11.2014

കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂര്‍ ക്ലാര  കര്‍മലമാതാ പള്ളി ഇടവകയുടെ പൈതൃക സ്വത്തായ 63 സെന്റ്‌ ഭൂമിയില്‍ തഴപ്പായ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി പള്ളി പാരിഷ് കൗണ്‍സില്‍രൂപതയുടെ നിയന്ത്രണത്തില്‍  പ്രവര്ത്തിക്കുന്ന KIDS എന്ന സംഘടനയുടെ കൈവശം കൊടുത്തു. ആവശ്യം കഴിഞ്ഞാല്‍ തിരിചെല്പ്പിക്കണം എന്ന വ്യവസ്ഥയും വെച്ചിരുന്നു. ഫാ. ജോസഫ് തട്ടകത്തും, KIDSന്റെ ഡയരക്ടര്‍ ഫാ. ജോയി പീറ്റര്‍ തട്ടകത്തും കൂടി ഈ ഭൂമി KIDS ന്റെതാക്കി മാറ്റി വഞ്ചന നടത്തി. പ്രസ്തുത ഭൂമി KIDSന്റെ ആവശ്യം കഴിഞ്ഞതിനാല്‍ തിരിച്ചു നല്കണമെന്ന് പാരിഷ് കൗണ്‍സില്‍ ആവശ്യപ്പെട്ടീട്ടും അത് ഗൗനിക്കാതെ ബിഷപ്പ് കാരിക്കാശ്ശേരിയും, ഫാ. നിക്സണ്‍ കാട്ടാശ്ശേരിയും, ഫാ. സാജു കണിച്ചുകുന്നത്തും കൂടി ഗൂഡാലോചന നടത്തി ഫാ. സാജു കണിച്ചുകുന്നത്തിന്റെ സഹോദരി ഭര്‍ത്താവിന്റെ പേരില്‍ തീറ് വിറ്റു.

പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ഇടവകാംഗങ്ങള്‍ ബിഷപ്പിന്  3 നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26 ന് വഞ്ചനാദിനമായി ആചരിക്കുവാനും ബിഷപ്പ് ഹൗസിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിനുള്ള ശ്രമം, പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാം എന്നുള്ള രൂപതയുടെ ഉറപ്പിന്മേല്‍  പിന്‍വലിക്കുകയുമായിരുന്നു. ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാണെന്ന് ആര്‍ക്കാണറിയാത്തത്.  

Blog Archive